രാജസ്ഥാന്‍: പാക് അധിനിവേശ കശ്മീര്‍ ഉടന്‍ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ ജനറല്‍ വി.കെ. സിങ്. ബി.ജെ.പിയുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രയില്‍ പങ്കെടുക്കവേയാണു സിങ്ങിന്റെ പ്രതികരണം. പാക് അധിനിവേശ കശ്മീരിലെ ഷിയ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അഭയം അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം. ‘പാക് അധിനിവേശ കശ്മീര്‍ സ്വന്തം നിലയ്ക്കുതന്നെ ഇന്ത്യയുമായി ലയിക്കും. കുറച്ചുസമയം കാത്തിരിക്കൂ’ അദ്ദേഹം പറഞ്ഞു.
Read Also: നടൻ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി
അതേസമയം, ഇന്ത്യയുടെ അധ്യക്ഷതയില്‍ സമാപിച്ച ജി 20 ഉച്ചകോടിയുടെ വിജയത്തെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. ഉച്ചകോടിയുടെ മഹത്വം ലോക വേദിയില്‍ ഇന്ത്യയ്ക്ക് സവിശേഷമായ വ്യക്തിത്വം നല്‍കിയിട്ടുണ്ടെന്നും രാജ്യം ലോകത്ത് അതിന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments