Latest NewsNewsInternational

താൽക്കാലിക വ്യതിയാനത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നുവെന്ന് അരുൺ ജെയ്റ്റ്ലി

സിംഗപ്പൂർ: ഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നതിന്റെ ഫലമായി താൽക്കാലികമായി ചില വ്യതിയാനങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായെന്നും എന്നാൽ ഇതിൽനിന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരികയാണെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. സിംഗപ്പൂരിൽ നടക്കുന്ന മോർഗൻ സ്റ്റാൻലിയുടെ 16–ാം ഏഷ്യാ – പസഫിക് വാർഷിക കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് മാസത്തെ ജിഡിപി നാലു വർഷത്തെ ഏറ്റവും കുറവായ 5.7 ശതമാനമാണു രേഖപ്പെടുത്തിയത്. സമ്പദ്‌വ്യവസ്ഥയുടെ ആ താഴ്ച അവസാനിച്ചതായാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ അതു മുകളിലേക്കു കയറുകയാണ്. ആഗോളതലത്തിലും സമ്പദ്‌വ്യവസ്ഥ മുകളിലേക്കു കയറുകയാണെന്നും ജയ്റ്റ്ലി വ്യക്തമാക്കി. കുറഞ്ഞത് അടുത്ത 10 വർഷത്തേക്കോ അതിൽക്കൂടുതലോ ഉയർന്ന വളർച്ചാ നിരക്കുണ്ടെങ്കിലേ സാമ്പത്തിക രംഗത്തിന്റെ വികസനവുമായി ഇന്ത്യയ്ക്കു മുന്നോട്ടു പോകാനാകൂയെന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button