റാഞ്ചി: കോൺഗ്രസും സഖ്യകക്ഷികളും വികസനത്തിന്റെ ശത്രുക്കൾ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബ പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: ‘വിദ്യാർഥികളെ വിളിച്ചുകൂട്ടി മദ്യപിക്കുന്ന അധ്യാപകർ’: അവിശുദ്ധ കൂട്ടുകെട്ടെന്ന് മുൻ വിസി
ജാർഖണ്ഡിലെ ഭരണകക്ഷി ജെഎംഎമ്മിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജെഎംഎം-കോൺഗ്രസ് കുടുംബ പാർട്ടി പ്രീണന സർക്കാർ അധികാരത്തിൽ വന്നതോടെ ജാർഖണ്ഡിന്റെ സ്ഥിതി മോശമായി. മോദിയുടെ കുടുംബം ജനങ്ങളാണ്. ജനങ്ങളുടെ ക്ഷേമമാണ് തനിക്ക് വലുത്. കുടുംബ പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണ്. കമ്മീഷൻ ഇല്ലാതാക്കിയതോടെ ഇന്ത്യ സഖ്യ പാർട്ടികൾക്ക് മോദി വെറുക്കപ്പെട്ടവനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ 8.4% ജിഡിപി വളർച്ച ലോകത്തിലെ ഏറ്റവും കൂടിയ വളർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ ഭരണത്തിന്റെ അവസാനം 5.3% ആയിരുന്നു. ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലമായിരുന്നു യുപിഎ കാലം. യുപിഎ ഭരണത്തിൽ ചങ്ങാത്ത മുതലാളിത്തം അടക്കമുള്ളവ ഇന്ത്യയുടെ വികസനം മുടക്കി. ഇപ്പോൾ അമേരിക്കയിൽ ബാങ്കുകൾ തകരുമ്പോൾ, ഇന്ത്യയിൽ ബാങ്കുകൾ നല്ല പ്രകടനം കാഴ്ച വയ്ക്കുകയാണ്. നോബൽ സമ്മാന ജേതാക്കൾ അടക്കം ഡിജിറ്റൽ ഇക്കോണമിയിൽ ഇന്ത്യ മികച്ച മാതൃകയാണെന്ന് പറയുന്നു. 2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയില്‍: പിടിയിലായത് മലപ്പുറം സ്വദേശി
Post Your Comments