Latest NewsNewsIndia

4 വർഷത്തിനുള്ളിൽ ജിഡിപി 5 ട്രില്യൺ ഡോളറിലെത്തും: ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി അടുത്ത നാല് വർഷത്തിനുള്ളിൽ 5 ട്രില്യൺ ഡോളറിലെത്തുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക ബാങ്ക് ജെഫറീസ് റിപ്പോർട്ട്. ഇന്ത്യ 2027ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ട്. 2030 ഓടെ ഏകദേശം 10 ട്രില്യൺ ഡോളറിന്റെ വിപണിയായി ഇന്ത്യ മാറുമെന്നും ആഗോള നിക്ഷേപകർക്ക് രാജ്യത്തെ അവഗണിക്കാൻ കഴിയില്ലെന്നും ജെഫറീസ് വ്യക്തമാക്കുന്നു. ജിഡിപിയിൽ തുടർച്ചയായി മികച്ച വളർച്ച നേടുന്നതും സാമ്പത്തിക പരിഷ്‌കരണ നടപടികളും ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തിന്റെ വളർച്ച പ്രതിവർഷം ഏഴ് ശതമാനം വളർച്ച നേടിയാണ്. പത്താം സ്ഥാനത്ത് നിന്ന് ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരാൻ കാരണം ജിഡിപിയിലെ ഈ മാറ്റമാണ്. സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്ന ജപ്പാനെയും ജർമ്മനിയെയും മറികടന്ന് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാപ്പരത്ത നിയമം, ജിഎസ്ടി നടപ്പാക്കൽ, റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയപ്പോഴും ഇന്ത്യയുടെ ജിഡിപി ഉയർന്ന് നിൽക്കുകയായിരുന്നു. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ ഓഹരി വിപണി 8 മുതൽ 10 ശതമാനം വരെ നേട്ടം കൈവരിക്കുമെന്നും ജെഫറീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button