തെരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രതിപക്ഷ പാർട്ടികൾ പതിവ് പോലെ എവിഎമ്മിനെ കുറ്റം പറയാനും നോർത്തിന്ത്യയിൽ ഉള്ളവർക്ക് വിദ്യാഭ്യാസം ഇല്ലെന്ന് അവഹേളിക്കാനും തുടങ്ങിയെന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ്. ഇന്ത്യയുടെ സമ്പത് രംഗം താങ്ങി നിർത്തുന്നത് ദക്ഷിണ ഇന്ത്യക്കാർ ആണ്, ഉത്തരേന്ത്യക്കാർ ദക്ഷിണ ഇന്ത്യക്കാരുടെ നികുതി കൊണ്ടുപോകുന്നു എന്നൊക്കെ പതിവ് നിലവിളികളാണ് ഇടത് സൈബർ ഇടത്ത് നിന്ന് ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജിതിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
തിരഞ്ഞെടുപ്പിൽ അടപടലം തോറ്റു തുന്നം പാടിയതിന്റെ ക്ഷീണം തീർക്കാൻ പതിവുപോലെ ഉത്തരേന്ത്യക്കാർക്ക് വിവരം ഇല്ല, വിദ്യാഭ്യാസം ഇല്ല, ഇന്ത്യയുടെ സമ്പത് രംഗം താങ്ങി നിർത്തുന്നത് ദക്ഷിണ ഇന്ത്യക്കാർ ആണ്, ഉത്തരേന്ത്യക്കാർ ദക്ഷിണ ഇന്ത്യക്കാരുടെ നികുതി കൊണ്ടുപോകുന്നു എന്നൊക്കെ പറഞ്ഞുള്ള നിലവിളികളാണ് അന്തംകമ്മികളും, സുഡാപ്പികളും, കോൺഗ്രസുകാരും ഒരുമിച്ച് ഉയർത്തുന്നത്..
കർണാടകയിൽ ബിജെപി ഭരണം മാറിയതുകൊണ്ട് കന്നഡികർ രക്ഷപെട്ടു. അല്ലെങ്കിൽ അവരും വിവരം കെട്ടവർ ആയേനെ. ത്രിപുരക്കാർക്ക് കുറച്ചു കാലം മുമ്പ് വരെ നല്ല വിവരം ആയിരുന്നു, ഇപ്പോൾ അത് പോയി കേട്ടോ.. ബംഗാളികളുടെ കാര്യം പറയുകയേ വേണ്ട. രാജസ്ഥാനിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ ജനങ്ങൾക്ക് വോട്ട് എണ്ണിയ ഡിസംബർ 3 ആം തീയതി വരെ നല്ല വിവരം ആയിരുന്നു, പക്ഷെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ അവർക്കും വിവരം ഇല്ല എന്ന് മനസിലായി…?
പക്ഷെ കണക്കുകൾ നോക്കിയാൽ ഈ നിലവിളിയും പരിഹാസ്യമായി മാറുന്നതാണ് കാണാൻ കഴിയുക. കണക്കുകൾ കള്ളം പറയില്ലല്ലോ. നമുക്ക് കണക്കുകൾ തന്നെ നോക്കാം:-
ഇന്ത്യയുടെ GDP (മൊത്ത ആഭ്യന്തര ഉത്പാദനം) എന്നത് 2022-23 ൽ 272.41 ലക്ഷം കോടി രൂപയാണ് (നോമിനൽ ജിഡിപി).
ആന്ധ്ര പ്രദേശ്, കർണാടക, കേരള, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ചേർന്ന് ഇന്ത്യയുടെ ജിഡിപി ക്ക് നൽകുന്ന സംഭാവന 30% ആണ്.
അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ രണ്ട് സംസ്ഥാനങ്ങൾ മാത്രം ഇന്ത്യൻ ജിഡിപി യുടെ 23% സംഭാവന ചെയ്യുന്നു…!
അതോടൊപ്പം മറ്റു നോർത്ത് സംസ്ഥാനങ്ങളും കൂടി ചേർത്താൽ (ബീഹാർ, വെസ്റ്റ് ബംഗാൾ, ഒഡിഷ ഇവ ചേർക്കാതെ) അത് 55.1% ആയി ഉയരും.
ബീഹാറും, വെസ്റ്റ് ബംഗാളും, ഒഡിഷയും കൂടി ചേർത്താൽ അത് 67.6% ആകും.
അതായത് ഇന്ത്യയുടെ ജിഡിപി യുടെ 67.6% ഉം സംഭാവന ചെയ്യുന്നത് മലയാളികൾ പരിഹസിക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ്.
റഫറൻസ് :- കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി റിപ്പോർട്ട് – ഒക്ടോബർ 2023.
1947 മുതൽ തുടർച്ചയായി 60 കൊല്ലത്തോളം ഈ സംസ്ഥാനങ്ങൾ തുടർച്ചയായി ഭരിച്ചത് ഇപ്പോൾ അവിടുത്തെ ജനങ്ങളെ പരിഹസിക്കുന്ന കോൺഗ്രസ്സും, അന്തംകമ്മികളും ആണെന്ന് ഓർക്കണം. 60 കൊല്ലം കൊണ്ട് നിങ്ങൾ ഭരിച്ച് സിങ്കപ്പൂർ ആക്കിയ സംസ്ഥാനങ്ങൾ ആണല്ലോ ഇവയെല്ലാം…!
60 കൊല്ലം രാജ്യവും, സംസ്ഥാനങ്ങളും ഭരിച്ചവരുടെ ഭരണ മികവിന്റ ഉദാഹരണം ആണ് ഈ സംസ്ഥാനങ്ങളുടെ പിന്നോക്ക അവസ്ഥ. പക്ഷെ ഒരു കാര്യം ഉറപ്പാണ് അടുത്ത 10 വർഷത്തിനുള്ളിൽ ഈ സംസ്ഥാനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങൾ ആകും. ഉത്തരേന്ത്യയിൽ ഈയിടെ പോയിട്ടുള്ളവർക്ക് അറിയാം അവിടെ നടക്കുന്ന അടിസ്ഥാന സൗകര്യം വികസനങ്ങളുടെ കുതിപ്പ്.
സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യയുടെ സാക്ഷരത നിരക്ക് 12% ആയിരുന്നു എങ്കിൽ കേരളത്തിൽ അത് 47% ആയിരുന്നു, ആരോഗ്യ മേഖലയിലും കേരളം മുന്നിലായിരുന്നു. അതുകൊണ്ട് അന്തം കമ്മി ഭരണം കാരണമാണ് കേരളത്തിൽ വിദ്യാഭ്യാസ – ആരോഗ്യ മേഖല വളർന്നത് എന്ന് തള്ളരുത്. അങ്ങനെ ആയിരുന്നു എങ്കിൽ കമ്മികൾ 35 കൊല്ലം തുടർച്ചയായി ഭരിച്ച ബംഗാളും ത്രിപുരയും സിങ്കപ്പൂർ ആയിരുന്നേനെയല്ലോ.. ?
ബിജെപിയെ വിജയിപ്പിക്കുന്ന ജനങ്ങൾ എല്ലാം വിവരം ഇല്ലാത്തവർ ആണെങ്കിൽ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങൾ ആയ നോർത്ത് ഈസ്റ്റിലെ ജനങ്ങളും ആ ഗണത്തിൽ പെടുമല്ലോ..!
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കർണാടകയിൽ അടക്കം ബിജെപി വലിയ മുന്നേറ്റം നടത്തും എന്നുറപ്പാണ്. അപ്പോൾ പിന്നെ കേരളത്തിന് പുറത്തുള്ളവർക്ക് വിവരം ഇല്ലെന്ന് പറഞ്ഞാകും കരച്ചിൽ.. കുറച്ചു നാൾ കൂടി കഴിയുമ്പോൾ ചുണയുണ്ടെങ്കിൽ കണ്ണൂരിൽ വിജയിക്കാൻ പറഞ്ഞു മോങ്ങും, കാലം കടന്ന് പോകുമ്പോൾ പിന്നെ പറയുക പറ്റുമെങ്കിൽ കുണ്ടറ അണ്ടി അപ്പീസ് സൊസൈറ്റി തിരഞ്ഞെടുപ്പ് വിജയിക്കാൻ ആയിരിക്കും ?
ചുണയുണ്ടെങ്കിൽ ത്രിപുരയിൽ വിജയിച്ച് കാണിക്ക്, ബംഗാളിൽ വിജയിച്ച് കാണിക്ക് എന്നൊക്കെ പറഞ്ഞവർ അറിയുന്നുണ്ടോ ബംഗാളിൽ ഒക്കെ റെയിൽവേ സ്റ്റേഷനിൽ പോലും ഇപ്പോൾ ചുവപ്പ് കോടി കാണിക്കാൻ സാധിക്കില്ല എന്ന കാര്യം, അപ്പോൾ ജനം കൈവെയ്ക്കും.
ജനങ്ങൾ വോട്ട് ചെയ്യാത്തതിന് അവരെ തെറിവിളിച്ചിട്ടോ, അവർക്ക് വിവരം ഇല്ലെന്നോ പറഞ്ഞ് മോങ്ങിയിട്ട് കാര്യമില്ല. അങ്ങനെ എങ്കിൽ ‘കാരണഭൂതനെ’ തിരഞ്ഞെടുത്ത ജനത്തെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്..!
ഇപ്പോഴത്തെ തോൽവി അംഗീകരിക്കുക. ഇത് ചെറുത്, ഇതിലും വലുത് അടുത്ത 6 മാസത്തിനുള്ളിൽ വരാൻ കിടക്കുന്നതല്ലേ ഉള്ളൂ.. ഇങ്ങനെ എല്ലാ കുരുക്കളും കൂടി പൊട്ടിച്ച് കളയല്ലേ.. ബാക്കി മോങ്ങൽ അപ്പോൾ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആകാം..?
Post Your Comments