ന്യൂഡൽഹി: 2024-ൽ ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായി മാറാനൊരുങ്ങി ഇന്ത്യ. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട ജിഡിപി വളർച്ച കണക്കുകൾ പ്രകാരം, 2023-24 കാലയളവിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.3 ശതമാനമായി ഉയരുന്നതാണ്. ഇത് സമ്പദ് വ്യവസ്ഥയിൽ വലിയ കുതിപ്പാണ് സൃഷ്ടിക്കുക. 2022-23 കാലയളവിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.2 ശതമാനമായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ജിഡിപിയുമായി ബന്ധപ്പെട്ട കണക്കുകൾ എൻഎസ്ഒ പുറത്തുവിടുന്നത്.
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇക്കുറി ഉൽപ്പാദന മേഖലയിലെ വിഹിതം 6.5 ശതമാനമായി ഉയരുന്നതാണ്. ഖനന മേഖലയിലെ വളർച്ച 8.1 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കഴിഞ്ഞ മാസം ജിഡിപി വളർച്ച എസ്റ്റിമേറ്റ് വർദ്ധിപ്പിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷം 7 ശതമാനം വളർച്ചയാണ് ആർബിഐ പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.6 ശതമാനം നിരക്കിലാണ് വളർന്നത്.
Also Read: ക്ലിക്കുകളിൽ ഇനി ഒളിച്ചുകളിയില്ല! ഓരോ നീക്കവും സൂക്ഷ്മമായി വീക്ഷിക്കും, പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ഇന്ത്യയുടെ വിദേശ നാണ്യയ കരുതൽ ശേഖരം അതിവേഗം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 9 വർഷത്തിനിടെ 620.44 ബില്യൺ ഡോളർ നിലവാരത്തിലാണ് വിദേശ നാണ്യ ശേഖരം ഉള്ളത്. നിലവിൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ബ്രിട്ടനെ പോലും പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. 2027 എത്തുമ്പോഴേക്കും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ.
Post Your Comments