
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കത്തിനെ കുറിച്ച് സരിത എസ്. നായർ. കത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നിരുന്നുവെന്ന് പരാമർശം ഉണ്ടായിരുന്നു. ഇതിനു മറുപടിയുമായിട്ടാണ് സരിത രംഗത്തെത്തിയത്. കത്തിൽ ഒരുതരത്തിലുമുള്ള കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടില്ലെന്ന് സരിത വ്യക്തമാക്കി.
തനിക്ക് കത്തെഴുതാന്‍ ഗണേഷ് കുമാറിന്റേയോ മറ്റാരുടേയോ സഹായം ആവശ്യമില്ല. വരും ദിവസങ്ങളില്‍ അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. ഫെനി ബാലകൃഷ്ണന്റെ ശ്രമം കലക്കവെള്ളത്തില്‍ മീന്പിടിക്കാനാണെന്ന് സരിത കൂട്ടിച്ചേര്‍ത്തു.
Post Your Comments