അബുദാബി : യുവാവ് ശൈഖ് സായിദ് പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. അബുദാബി പോലീസ് യുവാവിനെ പാലത്തില്‍ നിന്നും താഴെ ഇറക്കാന്‍ ഏറെ നേരം ശ്രമിച്ചു. അബുദാബിയിലെ ശൈഖ് സായിദ് പാലത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. 22 വയസുകാരാനായ അബുദാബി സ്വദേശിയാണ് ആത്മഹത്യ ഭീഷണി മുഴുക്കിയത്.പാലത്തിന്റെ ലോഹ ബാറുകള്‍ വരെ ഇയാള്‍ വലിഞ്ഞു കയറിയിരുന്നു. അവിടെ നിന്നും ചാടി ജീവന്‍ അവസാനിപ്പിക്കാനായിരുന്നു യുവാവിന്റെ തീരുമാനം.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്ത് എത്തി. പോലീസ് യുവാവിനെ പാലത്തില്‍ ഇറങ്ങാനായി പ്രേരിപ്പിച്ചു. ഇയാളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംഘം പോലീസ് സംഘം ഉടന്‍ നടപടികള്‍ സ്വീകരിച്ചു.
മാനസിക വിഭ്രാന്തി കാരണമാണ് യുവാവ് ആത്മഹത്യഭീഷണി മുഴുക്കിയത് എന്നു പോലീസ് അറിയിച്ചു. ഇയാളെ അനുനയിപ്പിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് ശൈഖ് സായിദ് പാലത്തിലേക്ക് സംഭവം കാരണം ഉണ്ടായ ഗതാഗത കുരുക്ക് പരിഹരിച്ചു.
Post Your Comments