ജോധ്പുർ: ബ്ലൂവെയ്ൽ കാരണം വീണ്ടും ശ്രമം. ബ്ലൂവെയ്ൽ ടാസ്ക് പൂർത്തിയാക്കിയില്ലെങ്കിൽ അമ്മ മരിക്കുമെന്ന ഭീഷണി കാരണം ഇത്തവണ ആത്മഹത്യ ശ്രമം ഉണ്ടായത്. രാജസ്ഥാനിലെ ജോധ്പുരിലെ പെൺകുട്ടിയാണ് ആത്മഹത്യയക്ക് ശ്രമിച്ചത്. തിങ്കളാഴ്ച അർധരാത്രിയിലായിരുന്നു സഭവം നടന്നത്. തടാകത്തിൽ ചാടിയാണ് പതിനേഴുകാരി ജീവനൊടുക്കാൻ ശ്രമിച്ചത്. കത്തി ഉപയോഗിച്ച് കൈയിൽ തിമിംഗലത്തിന്റെ ചിത്രം വരച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം നടത്തിയത്.
ബിഎസ്എഫ് ജവാന്റെ മകളായ പെൺകുട്ടി തിങ്കളാഴ്ച വൈകുന്നേരം മാർക്കറ്റിലേക്കെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ രാത്രി വൈകിയിട്ടും കുട്ടി തിരികെവരാതിരുന്നതിനെ തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. അർധരാത്രിയോടെ അപരിചിതരായ ചിലരും പോലീസും ചേർന്ന് കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.
തടാകത്തിനു സമീപം ജീവനൊടുക്കാനായി എത്തിയ പെൺകുട്ടിയെ പലരും ശ്രദ്ധിച്ചു. സ്ഥലത്ത് ചുറ്റിത്തിരിയുന്നതിന്റെ കാരണം അവിടെയുണ്ടായിരുന്ന ടാക്സി ഡ്രൈവർമാരും പോലീസും കാര്യം തിരിക്കി. ഇവരാണ് കുട്ടിയെ രക്ഷിച്ചത്.
Post Your Comments