കോട്ടയം: ജപ്തി നടപടിക്ക് എത്തിയ അധികൃതരുടെ മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. വായ്പ കുടിശികയായതിനെത്തുര്‍ന്നാണ് ബാങ്ക് അധികൃതര്‍ ജപ്തിക്ക് എത്തിയത്. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വീട്ടമ്മ ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ 3 മണിയോടെ കാരാപ്പുഴയിലാണ് സംഭവം.
അഭിഭാഷക കമ്മിഷന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു സംഭവം. എന്നാല്‍ അപകടം മണത്തതോടെ പൊലീസും ബാങ്ക് അധികൃതരും പിന്‍വാങ്ങുകയായരുന്നു. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു വീട്ടമ്മയെ സമാധാനിപ്പിച്ചു. കാരാപ്പുഴ പയ്യമ്പള്ളിച്ചിറ കുന്നക്കമറ്റം കെ. വേണുഗോപാല്‍ വീട് ഈടുവച്ച് അഞ്ചു വര്‍ഷം മുന്‍പ് 17 ലക്ഷം രൂപ പൊതുമേഖല ബാങ്കില്‍ നിന്നു വായ്പ എടുത്തിരുന്നു. ബാബുവിന്റെയും ഭാര്യയുടെയും പേരിലാണ് വായ്പ. 22 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ട വായ്പയില്‍ 10 ലക്ഷം അടച്ചു. പിന്നീട് കുറച്ചുകാലം പലിശ മാത്രമേ അടക്കാന്‍ കഴിഞ്ഞുള്ളു. ഓട്ടോ ഡ്രൈവറാണ് വേണുഗോപാല്‍ കൂടാതെ കാറ്ററിങ് സര്‍വീസും നടത്തുന്നുണ്ട്. എന്നാല്‍ പ്രളയം എല്ലാം തകര്‍ത്തു. ബിസിനസ് മുടങ്ങിയതോടെ വായ്പ തിരിച്ചടവും മുടങ്ങി. ആറു ലക്ഷം കുടിശ്ശിക ആയതിനെത്തുര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ഉച്ചയ്ക്കു ശേഷം ജപ്തി നടപടിക്കായി ബാങ്ക് അധികൃതരും പൊലീസും വീട്ടിലെത്തി. ഇതോടെയാണ് ബാബുവിന്റ ഭാര്യ ഷൈല വീടിനുള്ളില്‍ കയറി വാതില്‍ അടച്ച് കുറ്റിയിട്ടു. മണ്ണെണ്ണ എടുത്ത് ദേഹത്തും മുറിക്കുള്ളിലും ഒഴിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ പൊലീസിനും ബാങ്ക് അധികൃതര്‍ക്കും എതിരേ തിരിഞ്ഞു. തുടര്‍ന്നു മധ്യസ്ഥര്‍ മുഖേന ചര്‍ച്ച നടത്തി ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
Post Your Comments