കോഴിക്കോട്: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരാണെന്ന സൂചന ലഭിച്ചു. സോളാര്‍ കമീഷന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ, തന്നെ ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതായി ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയിരുന്നു. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ജസ്റ്റിസ് ശിവരാജനെ കമീഷനായി നിര്‍ദേശിച്ച നിയമവിദഗ്ധനാണെന്നാണ് സൂചന.
ഇദ്ദേഹത്തിെന്റ ശിപാര്‍ശ അതേപടി അംഗീകരിച്ചതാണ് ഉമ്മന്‍ ചാണ്ടിയെ ഇന്നത്തെ ഗതികേടില്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു. അതാരാണെന്ന് പറയാത്ത സ്ഥിതിക്ക് അഭ്യൂഹങ്ങള്‍ ഏറെ ഉയര്‍ന്നു. ആര് ബാലകൃഷ്ണപിള്ളയുടെയും മറ്റും പേര് ചര്‍ച്ചകളില്‍ വന്നപ്പോള്‍ അതു രാഷ്ട്രീയക്കാരനല്ലെന്നു ഉമ്മന്‍ ചാണ്ടി തിരുത്തുകയും ചെയ്തു. സാധാരണ ഗതിയില്‍ ഏതൊരു സര്‍ക്കാരും വിരമിച്ച ജഡ്ജിയെ കമീഷനായി നിയമിക്കുമ്പോള്‍ പൂര്ണവിശ്വാസമുള്ളവരെയാണ് പരിഗണിക്കുക. ഉമ്മന്‍ ചാണ്ടിയാകട്ടെ, അത് യു.ഡി.എഫ് സര്‍ക്കാറിെന്റ കാലത്തെ നിയമവിദഗ്ധനെ ഏല്പിക്കുകയാണ് ചെയ്തത്.
Post Your Comments