Kerala

പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​കളിലൂടെ സൗഹൃദം, അശ്‌ളീല ചിത്രങ്ങൾ അയക്കാൻ ഭീഷണി

വ​ട​ക​ര: പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. ത​ല​ശേ​രി ടെ​മ്പി​ൾ ഗേ​റ്റ് സ്വ​ദേ​ശി ഷ​ഹ​സാ​നി​ൽ മു​ഹ​മ്മ​ദ് സ​ഹി​മി​നെ​യാ​ണ് (29) റൂ​റ​ൽ ജി​ല്ല സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ശേ​ഖ​രി​ച്ച് വ്യാജ പ്രൊ​ഫൈ​ൽ ഉണ്ടാക്കിയാണ് ഇയാൾ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ തുടങ്ങിയ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് അ​ശ്ലീ​ല വി​ഡി​യോ അ​യ​പ്പി​ച്ച് ഇയാൾ നിരന്തരം പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​മാ​യി ഇ​യാ​ൾ സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും അ​ശ്ലീ​ല വി​ഡി​യോ അ​യ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി. പ്ര​തി നി​ര​വ​ധി പെൺകുട്ടികളുടെ ഫോട്ടോ വച്ച് വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​കൾ ഉണ്ടാക്കി ഒ​രേ​സ​മ​യം പെ​ൺ​കു​ട്ടി​ക​ളു​മാ​യി ചാ​റ്റ് ചെ​യ്തി​രു​ന്നു. പെ​യ്ഡ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യും പെ​ൺ​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്നു. വി​വി​ധ ടാ​സ്കു​ക​ൾ ന​ൽ​കി പെ​ൺ​കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​ഡി​യോ കോളിന് നി​ർ​ബ​ന്ധി​ക്കു​ക​യും ഇ​തു​വ​ഴി അ​വ​രു​ടെ അ​ശ്ലീ​ല വി​ഡി​യോ നേ​ടി റെ​ക്കോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക​യു​മാ​ണ് പ്ര​തി​യു​ടെ രീ​തി.

അശ്ലീല വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വീഡിയോ കോളുകൾ ചെയ്തില്ലെങ്കിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പോസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് പെ​ൺ​കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എം.​പി. സ​ഫീ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ശ​ര​ത്ച​ന്ദ്ര​ൻ, എം. ​ശ്രീ​നേ​ഷ്, അ​നൂ​പ് വാ​ഴ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button