Latest NewsKerala

പത്തനംതിട്ടയിൽ സ്‌കൂളിൽ പോകാൻ മടിച്ച പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് കൊടും പീഡനപരമ്പര: 18 പ്രതികള്‍

പത്തനംതിട്ട: സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോൾ പുറത്തായത് പീഡന വിവരം. പത്തനംതിട്ടയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

കേസില്‍ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സൈബര്‍ പൊലീസിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. നിരന്തര പീഡനം മൂലം ഭയന്ന പെൺകുട്ടി സ്‌കൂളിൽ പോകാൻ പോലും മടി കാണിച്ചു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേര്‍ കുട്ടിയുമായി സൗഹൃദത്തിലായതെന്നാണ് പൊലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button