ഹരിപ്പാട് : മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ആയില്യം തൊഴുത് സായൂജ്യമടഞ്ഞു. പുലര്‍ച്ചെ നാലിന് നട തുറക്കും മുമ്പെ ക്ഷേത്രപരിസരം ഭക്തരെ കൊണ്ട് നിറഞ്ഞു. നാഗാരാധന സ്തുതികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ പ്രകൃതിയില്‍ ലയിച്ചു ഭക്തര്‍ മനം നിറഞ്ഞ് പ്രാര്‍ത്ഥിച്ചു. വഴിപാടുകളും പൂര്‍ത്തിയാക്കി പ്രസാദ ഊട്ടിലും പങ്കെടുത്താണ് ഭക്തര്‍ മടങ്ങിയത്.
രാവിലെയും ഉച്ചയ്ക്ക് ശേഷവും അമ്മ ഉമാദേവി അന്തര്‍ജനം ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. അമ്മയെ കാണാനും അനുഗ്രഹം വാങ്ങാനും ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു.
Post Your Comments