തിരുവനന്തപുരം:ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ ഇടാനുള്ള അവകാശം കമ്പനിക്കു നൽകാൻ ഭൂവുടമകൾക്കുള്ള നഷ്‌ടപരിഹാരം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിച്ചു.പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്തുനിന്നും പദ്ധതി ഒഴിവാക്കണമെന്നും സമരസമിതി വ്യക്തമാക്കി.
116 കോടി രൂപയുടെ വർധനയാണു ഭൂമിയുടെ നഷ്ടപരിഹാരത്തിൽ ഇതു മൂലമുണ്ടാവുക. 2012 ൽ പദ്ധതി ആരംഭിച്ചതു മുതൽ ഇത് ബാധകമാക്കാനും തീരുമാനമായി.പത്ത് സെൻറ്റോ അതിൽ താഴെയോ ഭൂമിയുള്ളവരുടെ സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കിയാണ് കമ്പനി സ്വീകരിക്കുന്നത്.കൂടാതെ ഇവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും തീരുമാനിച്ചു.
നിലവിലെ നിയമമനുസരിച്ചു വീടുകൾക്ക് അടിയിലൂടെ പൈപ്പ്‌ലൈൻ കൊണ്ടുപോകാൻ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു വശത്തുകൂടി കടന്നുപോകുന്ന രീതിയിലാണ് അലൈൻമെന്റ്.വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്‌ടപരിഹാരം കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരിൽ നടപ്പാക്കിയ പാക്കേജ് മറ്റെല്ലാ ജില്ലകളിലും നടപ്പാക്കും. നെൽവയലുകൾക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കിൽ പ്രത്യേക നഷ്‌ടപരിഹാരം നൽകും.
Post Your Comments