ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് 1500 കോടി രൂപ വായ്പ നൽകാൻ തീരുമാനമായി. കേന്ദ്ര സർക്കാർ 2018 ജൂണ്‍ 27 വരെ എയർ ഇന്ത്യയ്ക്ക് വായ്പ നൽകുന്ന ബാങ്കിനു ഗ്യാരന്‍റി നൽകാമെന്നു വ്യക്തമാക്കിയിരുന്നു. എയർ ഇന്ത്യ ഹ്രസ്വകാല വായ്പയ്ക്കായി വിവിധ ബാങ്കുകളെ സമീപിച്ചു. ബാങ്ക് ഓഫ് ഇന്ത്യയാണ് എയർ ഇന്ത്യയ്ക്ക് 1500 കോടി രൂപ വായ്പ നൽകാൻ തീരുമാനിച്ചത്.
ഇപ്പോൾ 50,000 കോടി രൂപയുടെ കടബാധ്യതയുള്ള എയർ ഇന്ത്യയ്ക്ക് ഓഹരികൾ വിറ്റഴിക്കാനുള്ള അനുവാദം കേന്ദ്രം നൽകിയിട്ടുണ്ട്. അതിനു പുറമെയാണ് വായ്പ എടുക്കുന്നത്. ഇതു വഴി പ്രവർത്തന മൂലധനമാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
Post Your Comments