Latest NewsNewsBusiness

ബാങ്ക് ഓഫ് ഇന്ത്യ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയതിനു തൊട്ടുപിന്നാലെയാണ് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി.

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.85 ശതമാനം പലിശയും, 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 3.85 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 4.35 ശതമാനമാണ് പലിശ ലഭിക്കുക. ഒരു വർഷം മുതൽ 554 ദിവസം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കുന്നതാണ്.

Also Read: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വി. മുരളീധരന്‍ നാളെ ഒമാനിലെത്തും

556 ദിവസം മുതൽ 3 വർഷം കാലാവധിയുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും 3 വർഷം മുതൽ 5 വർഷം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 6 ശതമാനവും പലിശ ലഭിക്കും. 5 മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button