നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി. ആദ്യ പാദത്തിൽ പ്രവർത്തന ചിലവ് കുത്തനെ ഉയർന്നതാണ് അറ്റാദായം ഇടിയാൻ കാരണമായത്. റിപ്പോർട്ടുകൾ പ്രകാരം, മുൻ വർഷത്തേക്കാൾ 22 ശതമാനമാണ് ഇത്തവണ ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ, അറ്റാദായം 561 കോടി രൂപയായി. 2021 ജൂൺ പാദത്തിൽ 720 കോടി രൂപയായിരുന്നു അറ്റാദായം.
ഏപ്രിൽ- ജൂൺ കാലയളവിൽ മൊത്ത വരുമാനം 11,124.36 കോടി രൂപയാണ്. മുൻ വർഷം ഇത് 11,641.37 കോടി രൂപയാണ്. ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കൂടാതെ, പ്രധാന പലിശ വരുമാനം 7 ശതമാനമാണ് വർദ്ധിച്ചിട്ടുള്ളത്. ഇതോടെ, 9,972.64 കോടി രൂപയായി.
2022 ജൂൺ അവസാനത്തോടെ ആസ്തി 9.30 ശതമാനമായി പറഞ്ഞിട്ടുണ്ട്. ഇതോടെ, ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി നിലവാരം ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
Post Your Comments