കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് എതിരായ അശ്ലീല ഫോൺവിളിക്കേസ് ഒത്തുതീർപ്പിലേക്ക്. പരാതിക്കാരി ശശീന്ദ്രനെതിരെ നല്കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്നു ഹൈക്കോടതിയെ അറിയിച്ചു. കോടതിക്കു പുറത്ത് താനും ശശീന്ദ്രനും തമ്മിലുള്ള കേസ് ഒത്തുതീർപ്പായി. കോടതി പരാതി പിന്‍വലിക്കാൻ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
ശശീന്ദ്രന്റെ ഫോൺ സംഭാഷണം സ്വകാര്യ ചാനലിന്റെ ആദ്യ സംപ്രേഷണ ദിവസത്തിലെ ലോഞ്ചിങ് വാർത്തയായാണ് പുറത്തുവിട്ടത്. തുടർന്ന് ഗതാഗതമന്ത്രി സ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രനു രാജിവയ്ക്കേണ്ടി വന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യർഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ് ആണെന്നു പറഞ്ഞായിരുന്നു വാർത്ത.
വാർത്ത ‘ഹണി ട്രാപ്’ (ഫോൺ കെണി) ആണെന്ന തരത്തിൽ വെളിപ്പെടുത്തൽ വന്നതോടെ കുറ്റമേറ്റ് ചാനൽ രംഗത്തെത്തി. സ്വയം തയാറായി മുന്നോട്ടുവന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇതു ചെയ്തതെന്നും സ്റ്റിങ് ഓപ്പറേഷനാണ് മന്ത്രിക്കെതിരെ ഉണ്ടായതെന്നും ചാനൽ മേധാവി വിശദീകരിച്ചു.
Post Your Comments