KeralaLatest NewsNews

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം; വികസനത്തിന്റെ പേരിൽ സ്വത്വം നശിപ്പിക്കുകയാണെന്ന് എ കെ ശശീന്ദ്രൻ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സർക്കാർ ഉടൻ തിരിച്ചു വിളിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നടപടി വൈകുന്നത് സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പേരിൽ ലക്ഷദ്വീപിന്റെ സ്വത്വം നശിപ്പിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.

Read Also: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്തിട്ടും മദ്യ വിതരണം ദ്വീപിൽ തുടരുകയാണ്. ഈ വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രതികരിക്കണം. കേരളത്തിന് ലക്ഷദ്വീപുമായി നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. കേരളം ദ്വീപുകാർക്കൊപ്പം നിൽക്കും. സംസ്ഥാനത്തെ ബിജെപി നേതാക്കൾ കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു റിയാസിന്റെ പ്രതികരണം. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Read Also: അയ്യപ്പന്‍ മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ എംഎല്‍എ

shortlink

Related Articles

Post Your Comments

Related Articles


Back to top button