തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം. സഭയ്ക്കുള്ളില്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. സഭ ആരംഭിച്ച സമയം നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാന്‍ യുവമോര്‍ച്ചയുടേയും മഹിളാ മോര്‍ച്ചയുടേയും പ്രവര്‍ത്തകർ ശ്രമിച്ചതിനെ തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു
ഉച്ചയോടെ മടങ്ങിയെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ പുറത്ത് വച്ച് ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ ബാരിക്കേഡും മറ്റും തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. നാലു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിന്മാറാതെ വന്നപ്പോള്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏതാനും പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് പൂവന്‍ കോഴിയുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
Post Your Comments