ദുബായ്: മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നിലവിലെ സാഹചര്യം ധരിപ്പിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അജിത് പവാറിനെതിരെ കർശന നടപടിയെടുക്കുമ്പോൾ മാത്രമേ കേരളത്തിലെ എൻസിപി പ്രവർത്തകരുടെ ആശങ്ക ഒഴിവാകൂവെന്നും ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ എൽഡിഎഫ് മുന്നണിക്കൊപ്പം എൻസിപി ഉറച്ചു നിൽക്കുമെന്നും ശശീന്ദ്രൻ ദുബായിൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ വാർത്തയറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചെന്ന് തോമസ് ചാണ്ടി പറഞ്ഞു .ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും എന്‍.സി.പി നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നും തോമസ് ചാണ്ടി പ്രതികരിച്ചിരുന്നു.
മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപിയെ പിന്തുണച്ചതിന് എൻസിപി സംസ്ഥാന നേതൃത്വത്തിനോട് മുഖ്യമന്ത്രി പിണറായി വിജയനും , ഇടതു മുന്നണി കൺവീനറും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Post Your Comments