തിരുവനന്തപുരം: തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ കാലാവധി കുറച്ചു. ഇതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായി. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് നിയമിച്ചത്. പുതിയ സർക്കാർ വന്നതിനു ശേഷം പല കാര്യങ്ങളിലും സർക്കാരുമായി പ്രയാർ ഏറ്റുമുട്ടിയിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും സര്‍ക്കാര്‍ തീരുമാനത്തിന് എതിരായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചതിന്റെ ഘടക വിരുദ്ധമായിരുന്നു ഇത്.
പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ദേവസ്വം ബോർഡിന്റെ കാലാവധി കുറയ്ക്കാൻ തീരുമാനമായത്.
Post Your Comments