മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.
കൊല്ലം ചിതറയിലെ സ്വവസതിയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം.
തിരുവനന്തപുരത്തുനിന്ന് കൊല്ലം ചിതറയിലെ സ്വന്തം വസതിയിലേക്ക് മടങ്ങുംവഴി ഇന്നലെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു.
നിലവിൽ ചിതറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം രാവിലെ 8.30 ഓടെ കൊല്ലം ഡി.സി.സി യിലേക്ക് കൊണ്ടുപോകും. 10 മണി മുതൽ 11 മണി വരെ ഡി.സി.സിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. 18 വർഷം മിൽമയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച പ്രയാർ ഗോപാലകൃഷ്ണൻ മിൽമയെ ജനകീയമാക്കുന്നതിൽ പ്രധാന ഇടപെടൽ നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു, ചടയമംഗലത്തിൻ്റെ ഒരേയൊരു കോൺഗ്രസ് എം.എൽ.എ ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ.
Post Your Comments