News

ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് മുഖ്യമന്ത്രിക്ക് ദേവസ്വം ബോര്‍ഡിന്റെ കത്ത്

ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്‌നാനം അനുവദിക്കണം

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കത്ത് നല്‍കി. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാന ആവശ്യം.

ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ തീർത്ഥാടകർക്ക് സ്‌നാനം അനുവദിക്കണമെന്നും സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ നെയ്യഭിഷേകം സാധാരണ രീതിയിലാക്കണമെന്നും നീലിമല വഴി ഭക്തരെ അനുവദിക്കണമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ ബോർഡ് ആവശ്യപ്പെടുന്നു.
നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തില്‍ അടുത്ത അവലോകന യോഗത്തിലാണ് തീരുമാനമുണ്ടാവുക..

shortlink

Related Articles

Post Your Comments

Related Articles


Back to top button