Latest NewsNewsInternational

മരുഭൂമിയിലേക്ക് ഓടിയൊളിച്ച് ഐഎസ് ഭീകരർ

ബെയ്റൂട്ട്: സിറിയൻ സേന ഭീകരസംഘടനയായ ഐഎസ് (ഇസ്‍‌ലാമിക് സ്റ്റേറ്റ്) കൈവശം വച്ചിരുന്ന സിറിയയിലെ അൽബു കമൽ എന്ന സ്ഥലം പിടിച്ചെടുത്തു. രക്ഷപ്പെട്ട ഭീകരർ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്കുപോയതായാണ് റിപ്പോർട്ട്. ഐഎസ് ഇറാഖ്, സിറിയ അതിർത്തികളിലെ കുറച്ചു സ്ഥലങ്ങൾ കയ്യടക്കിയാണ് ഖിലാഫത്ത് സ്ഥാപിച്ചത്. ഇറാഖിൽനിന്ന് ഐഎസിനെ തുരത്തിയതോടെ സിറിയൻ ഭാഗത്തായിരുന്നു ഭീകരർ തമ്പടിച്ചിരുന്നത്. സിറിയൻ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു.

ഇറാഖ് അതിർത്തിക്കു തൊട്ടടുത്തുള്ള നഗരത്തിലേക്കു ബുധനാഴ്ചയാണ് സിറിയയിലെ ഐഎസ് വിരുദ്ധസേന ഇരച്ചുകയറിയത്. ഐഎസ് ആദ്യഘട്ടത്തിൽ ശക്തമായ പ്രതിരോധമാണ് നടത്തിയത്. എന്നാൽ ഐഎസ് സിറിയൻ സേനയുടെ ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ സന വാർത്ത നൽകിയിട്ടുണ്ട്. സിറിയൻ സേനയ്ക്കൊപ്പം സഖ്യകക്ഷികളുടെ സൈന്യവും ദേർ എസ്സോർ പ്രവിശ്യയിലെ അൽബു കമൽ മോചിപ്പിച്ചെടുക്കാൻ സഹായിച്ചതായി സന റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button