ഷില്ലോങ് : ഇന്ത്യ-ബംഗ്ലാദേശ് ഏഴാമത് സംയുക്ത സൈനികാഭ്യാസം മേഘാലയയില്‍ തുടങ്ങി. ഉംറോയ് കന്റോണ്‍മെന്റിലെ ജോയിന്റ് വാര്‍ഫെയര്‍ സെന്ററിലാണ് ഒരാഴ്ച നീളുന്ന അഭ്യാസങ്ങള്‍ അരങ്ങേറുക.
‘രാജ്യാന്തര ഭീകരതയെ നേരിടുക’ എന്ന ലക്ഷ്യത്തോടെയാണ് സൈനികാഭ്യാസമെന്ന് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഗജ്‌രാജ് കോര്‍പ്‌സ്, ലഫ്റ്റനന്റ് ജനറല്‍ എ.എസ്.ബേദി എന്നിവര്‍ അറിയിച്ചു. ഇരു രാജ്യങ്ങളും മാറിമാറി ഇതിനു വേദിയാകാറുണ്ട്.
സംപ്രീതി’ എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തില്‍ ബംഗ്ലദേശ് കരസേനയിലെ 14 ഓഫിസര്‍മാരും ഇന്ത്യന്‍ കരസേനയിലെ 20 പേരുമാണു പങ്കെടുക്കുന്നത്.
Post Your Comments