ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിരോധ ഇടപാടുകളിലെ അഴിമതിയെക്കുറിച്ച് തെഹൽക്ക നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അവർക്കെതിരെ നടന്ന അന്വേഷണം മരവിപ്പിക്കാൻ സോണിയ ഇടപെട്ടതിൻറെ തെളിവുകൾ പുറത്ത്. യുപിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തെഹൽക്കയ്ക്കെതിരെയുളള അന്വേഷണം റദ്ദാക്കാൻ സോണിയ ഇടപെടുകയായിരുന്നു.
തെഹൽക്കയ്ക്ക് നേരെ ഒരു തരത്തിലുള്ള അന്വേഷണവും പാടില്ലെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധി ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന് അയച്ച കത്താണ് പുറത്തായത്.തെഹൽക്കയുടെ എഡിറ്ററും മറ്റ് മേധാവികളും സോണിയാഗാന്ധിക്ക് എഴുതിയ കത്തും പുറത്തായിട്ടുണ്ട്. അതേസമയം തെഹൽക്ക മേധാവികളെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് ബിജെപി ആരോപിക്കുകയുണ്ടായി.
Post Your Comments