എന്‍ജിനീയറിങ് ബിരുദ/ ഡിപ്ലോമക്കാരെ എസ്എസ്സി വിളിക്കുന്നു. 2018 ജനുവരി അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക് ഡിപ്പാര്‍ട്ട്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്, മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ഫറാക്ക ബാരേജ്, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് (നേവല്‍) എന്നീ വകുപ്പ്/ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് നടത്തുന്ന ജൂനിയര്‍ എന്‍ജിനീയേഴ്സ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലേക്ക് പുരുഷന്മാര്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഒഴിവുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ജനുവരി അഞ്ച് – എട്ട് തീയതികളിലാണ് എഴുത്തുപരീക്ഷക്ക് തിരുവനന്തപുരമാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.
പേപ്പര്‍, വിഷയം, മാര്‍ക്ക്, പരീക്ഷാസമയം എന്നിവ വ്യക്തമാക്കുന്ന പട്ടിക തുടങ്ങിയ വിശദവിവരങ്ങൾക്ക് ; എസ്എസ്സി
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് സന്ദർശിക്കുക ;എസ്എസ്സി ഓണ്‍ലൈന്‍
അവസാന തീയതി: നവംബര്‍ 17
Post Your Comments