ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നത് സോഷ്യല്‍മീഡിയ വഴിയെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാനിയായ സ്ത്രീ ഫിലിപ്പൈനില്‍ അറസ്റ്റിലായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരവധി ഇന്ത്യന്‍ യുവാക്കളെയാണ് കരേന്‍ ഐഷ ഹമീദന്‍ എന്ന യുവതി തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കി മാറ്റിയത്.
ഐഷ ഹമീദനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മനിലയിലേക്ക് ഒരു ടീമിനെ അയക്കാന്‍ തീരുമാനിച്ചു ഇതിനായി ഫിലിപ്പൈന്‍ സര്‍ക്കാരില്‍ നിന്നും അുന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നിരവധി ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ കടന്നുവന്നിരുന്നു എന്നാണ് കരേന്‍ ഐഷ ഹമീദനില്‍ നിന്ന ലഭിക്കുന്ന വിവരം.
വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് മുതലായ സമൂഹ്യമാധ്യമങ്ങളില്‍ കൂടെയാണ് ഇവര്‍ യുവാക്കളെ ആകൃഷ്ടരാക്കുന്നത്. ഐ.എസിന്റെ ഓണ്‍ലൈന്‍ മോട്ടിവേറ്ററാണ് ഹമീദന്‍ എന്നാണ് വിവരം.
എന്നാല്‍ താന്‍ തീവ്രവാദിയല്ലെന്നും മുസ്ലിം മിഷനറിയുടെ ഭാഗമായുള്ള സൈറ്റാണ് താന്‍ നടത്തിയതെന്നുമാണ് ഐഷ മനിലയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. വെറുമൊരു ബ്ലോഗറായ തന്നെ പൊലീസ് മനപ്പൂര്‍വ്വം കുടുക്കുകയായിരുന്നു എന്നാണ് ഐഷ പറയുന്നത്. താന്‍ ഒരു പത്രപ്രവര്‍ത്തക മാത്രമാണ് അതിനോട് കൂടെ തന്നെ ഞാന്‍ മുസ്ലിം പ്രബോദനങ്ങള്‍ പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും എന്നാല്‍ പൊലീസ് അതിനെ വളച്ചൊടിക്കുകയാണ് എന്നാണ് ഐഷയുടെ വാദം.
അന്‍സറുല്‍ ഖലീഫ ഫിലിപ്പീന്‍സ് (എകെപി), എന്ന ഐ.സ് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ഐഷക്കെതിരെ കണ്ടെത്തിയിട്ടുണ്ട്. ഐഎസ് പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി സന്ദേശങ്ങളും , ഭീകരരെന്ന് സംശയിക്കുന്ന നിരവധി പേരെ കണ്ടെത്തുന്ന ഇലക്ട്രോണിക് തെളിവുകളും എന്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകള്‍ ഇന്ത്യക്ക് പ്രയോജനമാകുമെന്നാണ് എന്‍.ഐ.എ പ്രതീക്ഷിക്കുന്നത്.
Post Your Comments