Latest NewsNewsGulf

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഡിസ്‌കൗണ്ടുമായി ദുബായ് പോലീസ്

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഡിസ്‌കൗണ്ടുമായി ദുബായ് പോലീസ്. 2016 നും അതിനു മുമ്പും പിഴ ലഭിച്ചവര്‍ക്കാണ് ഈ ആനൂകുല്യം ലഭിക്കുക. 2017 ല്‍ ഇവര്‍ പിഴ അടച്ചാല്‍ തുകയില്‍ 50 ശതമാനം ഇളവ് ലഭിക്കുമെന്നു ദുബായ് പോലീസ് വ്യക്തമാക്കി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതു സംബന്ധിച്ച സുപ്രധാന ഉത്തരവ് ഇറക്കിയത്. ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടറായ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി ഇത് പ്രയോജനപ്പെടുത്താന്‍ ആളുകളോട് നിര്‍ദേശിച്ചു.

2017 ല്‍ നടന്ന ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കു ഈ ഇളവ് ലഭിക്കുകയില്ല. ഡിസംബര്‍ അവസാനം വരെ പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ടാകും. എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ്, പോലീസ്, കാര്‍ രജിസ്‌ട്രേഷന്‍ സെന്ററുകളും കിയോസ്‌കുകളിലും പിഴ അടയ്ക്കാമെന്നു ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button