Latest NewsNewsIndia

എ.ടി.എം കാര്‍ഡുകള്‍ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ തീരുമാനം

എ.ടി.എം കാര്‍ഡുകള്‍ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ പ്രമുഖ ബാങ്കുകളുടെ തീരുമാനം. ഒറ്റത്തവണ പാസ്‍വേഡ് പോലുള്ള സുരക്ഷാ നടപടികള്‍ ഇല്ലാതെ വിദേശത്ത് നിന്ന് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുമെന്നുള്ളത് കൊണ്ടാണ് ഇത്തരത്തിലൊരു നടപടി. കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഉപഭോക്താവിന്റെ ഫോണിലേക്ക് ഒറ്റത്തവണ പാസ്‍വേഡ് അയച്ചുകൊടുത്ത് യഥാര്‍ത്ഥ കാര്‍ഡുടമ തന്നെയാണ് കാര്‍ഡ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്ന സംവിധാനം വിദേശരാജ്യങ്ങളിലില്ല. കാര്‍ഡ് നമ്പറും മറ്റ് വിവരങ്ങളും നല്‍കിയാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാലാണ് എ. ടി.എം കാര്‍ഡുകള്‍ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ കടകളിലും മറ്റും കാര്‍ഡ് സ്വൈപ്പ് ചെയ്യുന്നവരേക്കാള്‍ കുറച്ച് പേര്‍ മാത്രമേ അതുപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നുനുള്ളു. വിദേശ വെബ്സൈറ്റുകളില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങുന്നവരും കാര്‍ഡുകള്‍ വിദേശത്ത് ഉപയോഗിക്കുന്നവരും താരതമ്യേന കുറവാണ്. ആവശ്യമുള്ളവര്‍ക്ക് മാത്രം വിദേശത്ത് ഇടപാട് നടത്തുന്ന സൗകര്യം നൽകിയാൽ മതിയെന്നാണ് തീരുമാനം. ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button