
മുംബൈ: എടിഎമ്മില്‍ സഹായത്തിനെത്തിനായി എത്തിയ ആൾ യുവതിയിൽ നിന്ന് കവർന്നത് 38,000 രൂപ. മുംബൈ പടിഞ്ഞാറന്‍ കല്യാണിലാണ് സംഭവം നടന്നത്. സ്ത്രീയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കാലാക്കി പകരം ഉപയോഗശൂന്യമായ കാര്‍ഡ് നല്‍കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2000 രൂപ പിന്‍വലിക്കുന്നതിനായാണ് യുവതി എടിഎമ്മിൽ കയറിയത്. എന്നാൽ പണം പിന്‍വലിക്കാന്‍ സാധിച്ചില്ല. ഈ സമയത്തു പിന്നില്‍ നിന്നിരുന്നയാള് സഹായം വാഗ്ദാനം ചെയ്തു കാര്‍ഡ് വാങ്ങി മെഷീനില്‍ ഇട്ട് പണം എടുത്ത് നൽകി. തുടർന്ന് വീട്ടില്‍ തിരിച്ചെത്തിയ യുവതിയ്ക്ക് അക്കൗണ്ടില്‍നിന്ന് 38,000 രൂപ പിന്‍വലിച്ചതായി മെസേജ് ലഭിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൈയിൽ ഉള്ളത് സ്വന്തം കാര്‍ഡല്ലെന്ന് മനസിലായത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments