തിരുവനന്തപുരം: എടിഎം കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് തുടങ്ങി ഇരുപതോളം സേവനങ്ങൾ നടപ്പാക്കാനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ കാര്‍ഡ് പുറത്തിറക്കുന്നത്. ആദ്യഘട്ടത്തില്‍ ഡെബിറ്റ് കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ് സേവനം മാത്രമായിരിക്കും ലഭിക്കുന്നത്. കാര്‍ഡിന്റെ മാതൃക തയാറാക്കി ബാങ്ക് സര്‍ക്കാരിനു സമര്‍പ്പിച്ചുകഴിഞ്ഞു.
അതേസമയം എടിഎം കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും ഒഴികെയുള്ള സേവനങ്ങള്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് ചിലവേറിയ കാര്യമാണ്. ഇതിന് കാര്‍ഡ് വിവരങ്ങള്‍ ഡീ കോഡ് ചെയ്യാനുള്ള മെഷീനുകള്‍ അതത് വകുപ്പുകള്‍ക്ക് ലഭ്യമാക്കുകയും വേണം.
Post Your Comments