തിരുവനന്തപുരം: വിവിധതരം പണമിടപാടുകൾക്ക് പല ബാങ്കുകളുടെയും എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളവരാണ് നമ്മൾ. പല എടിഎമ്മുകളിലും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവർത്തിക്കാൻ വൈകുമ്പോഴും പണം പിന്‍വലിച്ച ശേഷം കാര്‍ഡ് തിരിച്ചെടുക്കാതിരുന്നാലും കാര്‍ഡ് മെഷീൻ വലിച്ചെടുക്കാറുണ്ട്. എന്നാൽ ഇടപാടുകൾ നടത്തുന്നതിനിടയിൽ എ.ടി.എം കാര്‍ഡുകള്‍ മെഷീനുള്ളിൽ കുടുങ്ങിയാൽ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.
എ.ടി.എം കാര്‍ഡ് മെഷീന്‍ വലിച്ചെടുത്തതിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന മലപ്പുറം ജില്ലാ ഉപഭോക്തൃ ഫോറത്തിന്‍റെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നടപടിയിന്മേലാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ബാങ്കിന്‍റെ എ.ടി.എം മെഷീനുള്ളില്‍ സാഹചര്യവശാൽ മറ്റൊരു ബാങ്കിന്‍റെ എ.ടി.എം കാര്‍ഡ് കുടുങ്ങുകയാണെങ്കില്‍ ആ കാര്‍ഡ് പിന്നീട് നശിപ്പിക്കുകയാണ് രീതി . ഇതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള മലപ്പുറം സ്വദേശി എം വിനോദ് നല്‍കിയ പരാതിയിലായിരുന്നു സംസ്ഥാന കമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.
Post Your Comments