കൊച്ചി: ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പ് ഉൾപ്പെടെ പ്രതിയെ സഹായിച്ച നാല് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സൈജു കുറുപ്പ് ഉൾപ്പെടെ നാല് പേരെയാണ് സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജുവിന്റെ നേതൃത്വത്തിൽ അന്വേഷക സംഘം ചോദ്യം ചെയ്‌തത്. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി വിജയ് ബാബുവിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് നടൻ സൈജു കുറുപ്പിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ഒരു കേന്ദ്രത്തിൽ വച്ചാണ് സൈജുവിനെ ചോദ്യം ചെയ്തത്. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടൻ സൈജു കുറുപ്പ്.
Read Also: പ്രവാചക നിന്ദ: ഭാരതാംബയ്ക്ക് തലതാഴ്‌ത്തേണ്ടിവന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി
‘ബലാത്സംഗ പരാതി അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോൾ ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു. വിജയ് ബാബുവിന്‍റെ ഭാര്യ ദുബായ് യാത്രയിൽ വിജയുടെ ക്രെഡിറ്റ് കാർഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നല്‍കിയത്. കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. യാത്ര രേഖകൾ പോലീസിനെ കാണിച്ചു’- സൈജു കുറുപ്പ് ഇന്നലെ മൊഴി നല്‍കി. കേസിൽ 30 സാക്ഷികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിജയ് ബാബുവിനെതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് മൊഴി നല്‍കി.
Post Your Comments