Latest NewsKeralaCinemaMollywoodNews

കുഞ്ഞാലി മരയ്ക്കാർ ആകാൻ യോഗ്യനാര് ?

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി ആഗസ്റ്റ് സിനിമയും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്.അതുകൊണ്ടു തന്നെ കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിന്റെ പേരിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.രണ്ടു താരങ്ങളുടെയും ആരാധകർ തമ്മിലടിക്കുന്നതിനു ഇതൊരു കാരണമായി മാറിക്കഴിഞ്ഞു .

ഇപ്പോൾ മമ്മൂട്ടിയേയും കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും പിന്തുണച്ച് ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.കുഞ്ഞാലി മരക്കാരാകാന്‍ യോഗ്യന്‍ മമ്മൂട്ടി തന്നെയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ എംഎ നിഷാദ്. തന്റെ ഫേസ്ബുക്കിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരേയും അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പോസ്റ്റിട്ടത്.മമ്മൂട്ടി ആ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുമെന്നും പറഞ്ഞു.
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് സുരാജ് തന്റെ പിന്തുണ അറിയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button