അഹമ്മദാബാദ്: ഹാര്‍ദിക്ക് പട്ടേലിന് മുന്നറിയിപ്പുമായി പട്ടേൽ വിഭാഗത്തിന്റെ ഉന്നത സംഘടന. ഗുജറാത്തില്‍ കോണ്‍ഗ്രസിനോട് അടുക്കാനുള്ള ഹാര്‍ദിക് പട്ടേലിന്റെ നീക്കങ്ങളെ തകര്‍ക്കാന്‍ പട്ടേല്‍സമുദായത്തിലെ ഉന്നത
സംഘങ്ങള്‍ രംഗത്തിറങ്ങി. പ്രസ്താവന ഇറക്കിയത് ഹാര്‍ദിക് ഉള്‍പ്പെടുന്ന കട്വ പട്ടേല്‍ വിഭാഗത്തിന്റെ ഉന്നതസംഘടനയായ വിശ്വ ഉമിയ ഫൗണ്ടേഷന്‍ അടക്കം ആറുസംഘടനകളാണ്.കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഹാര്‍ദിക് സമുദായത്തെ വഴിതെറ്റിക്കുന്നുവെന്നാണ് ആരോപണം. സംസ്ഥാനസര്‍ക്കാര്‍ സമുദായത്തിന്റെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.
ശേഷിക്കുന്നത് ഒ.ബി.സി.സംവരണം എന്ന ആവശ്യം മാത്രമാണ്. സമാധാനപരവും ഭരണഘടനാപരവുമായ വഴികളിൽ കൂടി അത് നേടിയെടുക്കാൻ സാധിക്കും. ഇപ്പോള്‍ കാണുന്നത് ഹാര്‍ദിക് പട്ടേല്‍ സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന സ്വകാര്യ സമരമാണെന്ന് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പട്ടേല്‍ ആരോപിച്ചു. ഹാര്‍ദിക് സാമ്പത്തികസംവരണത്തിനായി ഒ.ബി.സി.സംവരണം എന്ന ആവശ്യത്തെ ബലികഴിക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
പ്രസ്താവനയ്ക്കുപിന്നിൽ പട്ടേലുമാരിലെ ലുവ, കട്വ എന്നീ രണ്ടുവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സംഘടനകളാണ്. കഴിഞ്ഞ മാസം ഉഞ്ചയില്‍ കട്വ പട്ടേലുമാരുടെ ഉമിയ മാതാ സംസ്ഥാന്‍ വിനോദസഞ്ചാരവികസനപദ്ധതിക്ക് സര്‍ക്കാര്‍ 8.75 കോടി രൂപ അനുവദിച്ചിരുന്നു. സര്‍ക്കാരിന് അഭിവാദ്യങ്ങളുമായി പത്രപ്പരസ്യങ്ങളും സംഘടന നല്‍കി.
Post Your Comments