ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ലൗ ജിഹാദുകളിലൂടെ രാജ്യത്ത് ഐഎസ് വേരുറപ്പിക്കുകയാണെന്നും കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയും സത്യസരണിയുടേയും ഇടപെടലിലൂടെ വലിയ മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരള സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാതെ വിഷയത്തില്‍ ഗൗരവതരമായി ഇടപെടണം. സ്വമേധയാ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ബിജെപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ബലം പ്രയോഗിച്ചോ സമ്മര്‍ദ്ദപ്പെടുത്തിയോ ഉള്ള മതപരിവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും അത്തരം കേസുകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
Post Your Comments