കണ്ണൂര്‍: ഫേസ്ബുക്ക് കാമുകനെ കാണാന്‍ ഇറങ്ങിപുറപ്പെട്ട പെണ്‍കുട്ടിയ്ക്ക് കാമുകനെ കാണാതെ മടങ്ങേണ്ടി വന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി പ്ലസ് ടു വിദ്യാര്‍ത്ഥിനി കഴിഞ്ഞദിവസം രാവിലെയാണ് കണ്ണൂരെത്തിയത്. എന്നാല്‍ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട കണ്ണൂര്‍ക്കാരനായ യുവാവ് പ്രവാസിയാണെന്നറിഞ്ഞതോടെ ബെംഗളൂരുവിലേക്ക് പോകാനായിരുന്നു വിദ്യാര്‍ത്ഥിനിയുടെ തീരുമാനം. ഇതിനിടെയാണ് നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായത്.
കണ്ണപുരം സ്വദേശിനി ബി.റംസീനയുടെ മുമ്പിലാണ് കുട്ടി എത്തിയത്. ബെംഗളൂരുവിലേക്കുള്ള വഴിയന്വേഷിച്ചായിരുന്നു കുട്ടി റംസീനയെ സമീപിച്ചത്. കുട്ടിയോട് കാര്യങ്ങളാരാഞ്ഞപ്പോഴാണ് സംഭവം പിടികിട്ടിയത്. സ്വന്തം വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ച കുട്ടിയെ റംസീന തന്ത്രപൂര്‍വം കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എസ്.ഐ. ടി.വി.ധനഞ്ജയദാസിനോട് റംസീന കാര്യങ്ങള്‍ വിശദീകരിച്ചു. എസ്.ഐ. കുട്ടിയുടെ കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനുശേഷം കോഴിക്കോട് പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷിതാക്കള്‍ക്കൊപ്പം പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കണ്ണപുരം പൊലീസ് തിരിച്ചയച്ചു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ബന്ധത്തില്‍ രക്ഷിതാക്കള്‍ കുട്ടിക്കെതിരെ തിരിഞ്ഞതാണ് കുട്ടിയെ വീടുവീട്ട് കണ്ണൂരെത്താന്‍ പ്രേരിപ്പിച്ചത്. റംസീനയെ കണ്ടില്ലെങ്കില്‍ ഈ കുട്ടി സ്ഥലം വിട്ടേനെ. അത് കൂടുതല്‍ പ്രശ്നങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുമായിരുന്നു.
Post Your Comments