KeralaLatest NewsNews

നാട്ടിലെത്തുന്ന പ്രവാസികളെ കാണാതാകുന്നത് സ്ഥിരം സംഭവമാകുന്നു: സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയതായി സംശയം

കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസി യുവാവിനെയാണ് ഇപ്പോള്‍ കാണാതായതായി പരാതി ലഭിച്ചിരിക്കുന്നത്

കോഴിക്കോട്: ലീവിന് നാട്ടിലെത്തുന്ന പ്രവാസികളെ കാണാതാകുന്നത് സ്ഥിരം സംഭവമാകുന്നു: കരിപ്പൂരില്‍ വിമാനമിറങ്ങിയ നാദാപുരത്തുകാരനായ പ്രവാസിയെയാണ് ഇപ്പോള്‍ കാണാതായതായി പരാതി ലഭിച്ചിരിക്കുന്നത്. ചാലപ്പുറം ചക്കരക്കണ്ടിയില്‍ അനസിനെയാണ് കാണാതെയായത്. ഇയാളെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്നാണ് സംശയം.

Read Also: കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു : ഒമ്പത് പേർക്ക് പരിക്ക്

ഖത്തറിലായിരുന്ന അനസ് ജൂലൈയില്‍ നാട്ടിലെത്തിയിരുന്നു. കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അനസിനെ കാണാതെയായത്. ഖത്തറിലെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ ഇയാള്‍ ജൂലൈ 20ന് നാട്ടിലേക്ക് വന്നുവെന്നാണ് അറിയാന്‍ സാധിച്ചത്. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിറ്റേ ദിവസം മലപ്പുറത്ത് നിന്നും എത്തിയ ചിലര്‍ വീട്ടിലെത്തി അനസിനെ അന്വേഷിച്ചുവെന്നാണ് മാതാവ് നാദാപുരം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വിദേശത്ത് നിന്നും എത്തുന്നവരെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അടുത്തിടെ പ്രവാസിയായ ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വളയം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണ് നാദാപുരത്തും സമാന സംഭവം ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button