ചെന്നൈ : മരുഭൂമിയില്‍ ആടുമേയ്ക്കുന്ന ജോലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. കുവൈറ്റിലാണ് സംഭവം. വീട്ടുജോലിക്ക് എന്ന പേരില്‍ ഗാര്‍ഹിക വിസയിലാണ് യുവാവിനെ കുവൈറ്റില്‍ എത്തിച്ചത്. കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടിയില്‍ നിന്നുള്ള മുത്തുകുമാരനാണ് (30) ദാരുണമായി കൊല്ലപ്പെട്ടത്
read also :ഇലോൺ മസ്കിന് ട്വിറ്റർ വാങ്ങാൻ ഓഹരി ഉടമകളുടെ അംഗീകാരം, ഇടപാട് തുക അറിയാം
ആടുമേയ്ക്കല്‍ ജോലി നല്‍കി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണു തൊഴിലുടമ പ്രകോപിതനായത്. തൊഴുത്തിനകത്ത് എയര്‍ റൈഫിള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും തുടര്‍ന്നു വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം. സബാഹ് അല്‍ അഹ്മദിലെ മരുഭൂമിയിലെ മസ്‌റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാര്‍പ്പിക്കുന്ന ഇടം) മൃതദേഹം കണ്ടെത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായ മാന്‍പവര്‍ സ്ഥാപനമാണു ഭര്‍ത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നല്‍കി. 3നു കുവൈറ്റിലേക്കു പോയ മുത്തുകുമാരനെ 7 മുതല്‍ ഫോണില്‍ കിട്ടുന്നില്ലായിരുന്നു. 9നാണ് മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ അറിഞ്ഞത്. 2 മക്കളുണ്ട്.
Post Your Comments