
കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് നാദാപുരം വളയത്തു നിന്ന് കാണാതായ റിജേഷ് മടങ്ങിയെത്തി. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.സ്വന്തം ഇഷ്ടപ്രകാരം ബംഗളൂരുവില്‍ പോയതാണെന്ന് യുവാവ് കോടതിയില്‍ അറിയിച്ചു.
Read Also: ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം: അറിയിപ്പുമായി സൗദി അറേബ്യ
ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ റിജേഷിനെ സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് പരാതി ഉയര്‍ന്നിരുന്നു. സഹോദരിയുടെ വീട്ടിലായിരുന്നു താനെന്നാണ് യുവാവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് വിവരം.
ഒന്നരമാസമായി റിജേഷിനെ പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുന്‍പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. ജൂണ്‍ 10നാണ് അവസാനം ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.
യുവാവിനെ തേടി കണ്ണൂരില്‍ നിന്നും മലപ്പുറത്ത് നിന്നും ആളുകള്‍ എത്തിയിരുന്നു. യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനങ്ങള്‍ കിട്ടിയില്ലെന്ന് പറഞ്ഞാണ് പലരും തേടിയെത്തിയത്. ഇതാണ് യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെട്ടത്.
Post Your Comments