IdukkiLatest NewsKerala

ഏറെ കാത്തുനിന്നിട്ടും ഫേസ്‌ബുക്ക് കാമുകൻ എത്തിയില്ല: വിവരം ഭർത്താവ് അറിഞ്ഞതോടെ ബസ് സ്റ്റോപ്പിൽ കൈഞരമ്പ് മുറിച്ച് യുവതി

ഇടുക്കി: ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനാണ് യുവതി സംഭവ സ്ഥലത്ത് എത്തുന്നത്. എന്നാൽ യുവാവിനെ കാണാത്ത സങ്കടത്തിൽ യുവതി ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തു.

കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ ഇന്നലെ വൈകീട്ട് 3 മണിയോടെ ആയിരുന്നു സംഭവം. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർത്താവിനൊപ്പം എറണാകുളത്താണ് യുവതി താമസിച്ചിരുന്നത്. ഇതിനിടെ സോഷ്യൽ മീഡിയ വഴി കട്ടപ്പന സ്വദേശിയായ യുവാവുമായി പരിചയത്തിലായി. ഇയാളെ കാണാനാണ് കട്ടപ്പനയിലെത്തിയത്. ബസ് സ്റ്റാൻഡിൽ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല.

അപ്പോഴേക്കും കാര്യങ്ങൾ ഭർത്താവ് അറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്ലേഡുകൊണ്ട് കൈഞരമ്പ് മുറിച്ചത്. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button