Latest NewsNewsInternational

ഒരു വരന് രണ്ട് വധുക്കൾ; വൈറലായ ക്ഷണക്കത്തിനു പിന്നിലെ സത്യം ഇങ്ങനെ

തങ്ങൾക്ക് ലഭിച്ച കല്യാണക്കുറി കണ്ട് മിക്ക ആളുകളും ഒന്ന് അമ്പരന്നു. സംഭവം എന്താണെന്നല്ലേ. കുറിയിലുള്ളത് രണ്ടു ചിത്രങ്ങളും രണ്ടു വിവാഹത്തീയതിയും. രണ്ടു ചിത്രങ്ങളിലും വരന്റെ സ്ഥാനത്തുള്ളത് ഒരാൾ. വധുവിന്റെ സ്ഥാനത്ത് രണ്ടുപേർ. ഒടുവിൽ വരൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചു. താൻ വിവാഹം കഴിക്കാൻ പോകുന്നത് രണ്ടു യുവതികളെയാണ്. ആദ്യത്തെ യുവതിയെ വിവാഹം കഴിക്കുന്നത് നവംബർ 5 ന്. രണ്ടാമത്തെ യുവതിയെ വിവാഹം കഴിക്കുന്നത് നവംബർ 8നും. ഇന്തൊനേഷ്യയിലാണ് സംഭവം.

രണ്ടുയുവതികളോടും അവരുടെ ബന്ധുക്കളോടും അനുവാദം വാങ്ങിയ ശേഷമാണ് വിവാഹം തീരുമാനിച്ചതെന്നും ദിവസങ്ങളുടെ വ്യത്യാസമേയുള്ളൂവെങ്കിലും ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടിയെ ആദ്യഭാര്യയായും ദിവസങ്ങൾക്കു ശേഷം വിവാഹം കഴിക്കുന്ന പെൺകുട്ടിയെ രണ്ടാം ഭാര്യയായി കണക്കാക്കുമെന്നും ഗ്രാമപ്രമുഖൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button