കോട്ടയം: ഹാദിയയുടെ വീട്ടുതടങ്കലിൽ അല്ലെന്ന് പിതാവ് അശോകൻ. കോടതി വിധി അംഗീകരിക്കുമെന്നും ഹാദിയയെ കോടതിയില്‍ താന്‍ തന്നെ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാദിയയെ നവംബര്‍ 27ന് തുറന്നകോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന സുപ്രീംകോടതി വിധിയോട് വൈക്കം ടി.വിപുരത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയെയും കോടതിവിധിയെയും അംഗീകരിക്കുന്നു. എവിടേക്ക് വേണമെങ്കിലും ഹാദിയയെ കൊണ്ടുപോകാന്‍ തയാറാണ്. പക്ഷെ പൊലീസ് സംരക്ഷണം വേണം.
തനിക്ക് മകള്‍ ഏതു മതത്തില്‍ ജീവിച്ചാലും പ്രശ്നമില്ല. അവള്‍ക്ക് പുറത്തുപോകാന്‍ ഒരുതടസ്സവുമില്ല. അവള്‍ സ്വന്തം തീരുമാനപ്രകാരമാണ് പുറത്തിറങ്ങാത്തത്. മകളെ താന്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നത് വ്യാജപ്രചാരണമാണ്. പൊലീസാണ് തെന്റ വീടിനുചുറ്റും. വീട്ടിനകത്ത് രണ്ട് വനിത പൊലീസുകാരുമുണ്ട്. മകള്‍ക്ക് പൊലീസ് സംരക്ഷണയില്‍ എവിടെ വേണമെങ്കിലും പോകാം. താന്‍ തന്നെ അവളോട് പറഞ്ഞിട്ടുണ്ട്. പേക്ഷ, അവള്‍ക്ക് പോകാന്‍ താല്‍പര്യമില്ല. നിര്‍ബന്ധിച്ച് അയക്കാന്‍ അവള്‍ കൊച്ചുകുട്ടിയൊന്നുമല്ല.
Post Your Comments