കോട്ടയം: സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പിതാവ് പോരാടാൻ പോകുന്നത്. ഏതൊരു അച്ഛനും ഒരു ഭീകരനൊപ്പം മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാന്‍ വിഷമമുണ്ടാകും. എന്നാല്‍ കോടതി വിധിയെ വിമര്‍ശിക്കുന്നതു ശരിയല്ലെന്നും പരാതിയുമായി വീണ്ടും മുന്നോട്ടുപോകുമെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമ്പോള്‍ മകള്‍ വിവാഹം കഴിച്ചിരുന്നില്ലെന്നും അശോകന്‍ പ്രതികരിച്ചു.
സുപ്രീം കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയിരുന്നു. ഉത്തരവുണ്ടായത് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും ഹാദിയ-ഷെഫിന്‍ ജഹാന്‍ ദമ്പതികളുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും സുപ്രീംകോടതി വിധിച്ചു.
read also: ഹാദിയക്ക് ഇനി മുസ്ലീം ആയി തന്നെ ജീവിക്കാം; സമ്മതമറിയിച്ച് അച്ഛന്‍ അശോകന്‍
ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാന്‍ അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഷെഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments