കോട്ടയം: മകള്‍ ആരെയും പ്രണയിച്ചിട്ടില്ലെന്നും അവൾ അഖിലയായി തന്നെ തിരിച്ചുവരുമെന്നും പിതാവ് അശോകൻ. തന്‍റെ മകളെ സുപ്രീം കോടതി പഠനം പൂര്‍ത്തിയാക്കാന്‍ അയച്ചതില്‍ ആശ്വാസമുണ്ട്. സേലത്ത് ഹോമിയോ പഠിക്കാന്‍ അയച്ചതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. അവിടേക്ക് അയച്ചിരുന്നില്ലെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാവുമായിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരനായതില്‍ തനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പോലും എത്തിയില്ലെന്നും അശോകൻ പറഞ്ഞു.
മുസ്ളീം സമുദായത്തോട് വിരോധമില്ല. എന്നാല്‍ ഇത് പോലുള്ള നെറികേടുകള്‍ക്ക് കുടപിടിക്കുന്നവരെ സമുദായം ഒറ്റപ്പെടുത്തണം. അഖിലയുടെ മനസ് മാറുമെന്ന പ്രതീക്ഷയിലാണ് താനും ഭാര്യയുമെന്നും അശോകൻ വ്യക്തമാക്കുന്നു.
Post Your Comments