KeralaLatest NewsNews

പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ അശോകനെതിരെ സുപ്രീം കോടതിയില്‍

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാവും സത്യസരണി ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയുടെ അച്ഛന്‍ അശോകന്‍ നുണ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സൈനബ സുപ്രീംകോടതിയെ സമീപിച്ചത്. ഇസ്ലാമിനെയും മതവിശ്വാസികളെയും അടച്ച്‌ ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകന്‍ ഉന്നയിക്കുന്നതെന്നാണ് ആരോപണം.

‘ഇസ്ലാമോഫോബിയ’ പ്രചരിപ്പിക്കുന്നവരാണ് അശോകനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവർ പരാതിയിൽ പറയുന്നുണ്ട്. തൃപ്പൂണിത്തുറ ശിവശക്തി കേന്ദ്രത്തിനെതിരെ പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തണമെന്നും സൈനബ പറയുന്നുണ്ട്. ഫെബ്രുവരി 22 നാണ് ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button