കുവൈറ്റ് സിറ്റി ; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ക് ജാബിര്‍ അല്‍ മുബാറക് അല്‍ സബ രാജിക്കത്ത് കുവൈറ്റ് അമീര്‍ ഷേഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയ്ക്കു കൈമാറി. ശേഷം രാജി അംഗീകരിച്ച അമീർ , പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ അധികാരത്തില്‍ തുടരാനും നിര്‍ദേശിച്ചതായി കുവൈറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതല വഹിക്കുന്ന കാബിനറ്റ് കാര്യമന്ത്രിയും രാജകുടുംബാംഗവുമായ ഷെയ്ക് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍ സബയ്ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവെച്ചതെന്നാണ് റിപ്പോർട്ട്.
2011ലാണ് പ്രധാനമന്ത്രി പദവിയില്‍ ഷെയ്ക് ജാബിര്‍ അല്‍ മുബാറക് അല്‍ സബ എത്തുന്നത്. തൊട്ടടുത്ത വര്‍ഷത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം ഉറപ്പിച്ചിരുന്നു.
Post Your Comments